
കൊച്ചി: മകള്‍ വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പിതാവ് സനു മോഹനുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നു. സനു മോഹനും കുടുംബവും താമസിച്ചിരുന്ന കാക്കനാട് കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ എത്തിച്ചാണ് ആദ്യ തെളിവെടുപ്പ്. മാര്‍ച്ച് 21ന് ഭാര്യയെ കായംകുളത്തെ വീട്ടില്‍ എത്തിച്ച ശേഷം മകളുമായി ഇവിടേക്ക് മടങ്ങിയെത്തി ഫ്ളാറ്റില്‍ വച്ച് മകളെ കൊലപ്പെടുത്തിയെന്നാണ് സനു മോഹന്‍ നല്കുന്ന മൊഴി. ഫ്ളാറ്റിലെ തെളിവെടുപ്പിനു ശേഷം വൈഗയുടെ മൃതദേഹഹം കണ്ടെത്തിയ മുട്ടാര്പുഴയിലും തെളിവെടുപ്പ് നടത്തും.
'മകളെ ഇരുെകെകള് കൊണ്ടും നെഞ്ചില്‍ ചേര്‍ത്ത് വരിഞ്ഞുമുറുക്കി ഞെരിച്ചു. മൂക്കുപൊത്തി ശ്വാസം മുട്ടിച്ചു. അപ്പോള്‍ മൂക്കില്‍നിന്നു രക്തം വാര്‍ന്നു. പിന്നീടു തോളില്‍ കിടത്തി കാറില്‍ കയറി മുട്ടാര്‍ പുഴയില്‍ തള്ളി.' 13 വയസുകാരിയായ വൈഗയെ കൊലപ്പെടുത്തിയതിനെപ്പറ്റി സനു മോഹന്റെ (40) വിവരണം. മകളുടെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പോലീസിനോടുള്ള കുറ്റസമ്മത മൊഴിയില്‍ സനു പറഞ്ഞിരുന്നു.
കടബാധ്യതയില്‍നിന്നു രക്ഷനേടാനായി ജീവനൊടുക്കാനാണു പദ്ധതിയിട്ടതെന്നും സനു പോലീസിനോടു പറഞ്ഞു. മകളെ ഭാര്യയുടെ പക്കലേല്പ്പിക്കാന് വിശ്വാസക്കുറവുണ്ടായിരുന്നു. തന്റെ മരണശേഷം മകള്‍ ഒറ്റപ്പെട്ടുപോകുമെന്നായിരുന്നു ആശങ്ക. അതോടെ ആദ്യം മകളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ആലപ്പുഴയിലെ ഭാര്യാവീട്ടില്നിന്നു കാറില്‍ കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം അപ്പാര്‍ട്ട്മെന്റ്സിലെ ഫ്ളാറ്റില്‍ വന്നതിനു ശേഷം മകളെ കൊലപ്പെടുത്തുകയായിരുന്നെന്നും സനു മോഹന്‍ പോലീസിനോടു പറഞ്ഞു.
കര്‍ണാടകയിലെ കാര്‍വാറില്‍നിന്നു പിടികൂടിയ സനു മോഹന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. തൃക്കാക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി കാക്കനാട് ജയിലില്‍ റിമാന്‍ഡ് ചെയ്തു. ചോദ്യം ചെയ്യലിനും തെളിവെടുക്കലിനുമായി ഇന്നു ഇന്നു കസ്റ്റഡിയില്‍ വാങ്ങുമെന്നു കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എച്ച്. നാഗരാജു പറഞ്ഞു. സനു മോഹന്റെ മൊഴിയില്‍ െവെരുധ്യങ്ങളുണ്ട്. വിശദമായ അന്വേഷണവും തെളിവെടുപ്പും വേണ്ടിവരുമെന്നു പോലീസ് അറിയിച്ചു.
കഴിഞ്ഞ മാര്‍ച്ച് 22നാണു െവെഗയുടെ മൃതദേഹം കളമശേരി മുട്ടാര്‍ പുഴയില്‍നിന്നു ലഭിച്ചത്. കാണാതായ സനു മോഹനും മരിച്ചിട്ടുണ്ടാകാമെന്നു സംശയിച്ചെങ്കിലും ഇയാളുടെ കാര്‍ വാളയാര്‍ ചെക്ക്പോസ്റ്റ് കടന്നുപോയതായി പിന്നീടു വിവരം ലഭിച്ചു. പോലീസ് മൂന്നു സംഘങ്ങളായി തിരിഞ്ഞ് മൂന്നു സംസ്ഥാനങ്ങളില്‍ തെരച്ചില്‍ നടത്തി. നാലു ഭാഷകളില്‍ ലുക്ക് ഔട്ട് നോട്ടീസ് നല്കി. കൊല്ലൂര്‍ മൂകാംബികയിലുണ്ടെന്നു വിവരം ലഭിച്ച പോലീസ് അവിടെയെത്തിയപ്പോഴേക്കും സനു അവിടെനിന്നു മുങ്ങി.
അവിടെനിന്നു 125 കി.മീ. അകലെ കാര്‍വാര്‍ ബീച്ചില്‍ ഉറങ്ങുകയായിരുന്ന സനുവിനെക്കണ്ട് സംശയം തോന്നിയ മത്സ്യത്തൊഴിലാളികള്‍ കര്‍ണാടക പോലീസിനു വിവരം നല്കി. കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തശേഷം കേരളാ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. 28 ദിവസത്തെ തെരച്ചിലിനു ശേഷമാണു സനു കസ്റ്റഡിയിലായത്. ഞായറാഴ്ച രാത്രി കൊച്ചിയിലെത്തിച്ചിരുന്നു.






