
തിരുവനന്തപുരം : സെന്‍ട്രല്‍ ജയിലില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനും മറ്റൊരു തടവുകാരനായ മണികണ്ഠന് എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. മറ്റെല്ലാവരുടെയും പരിശോധനാഫലം നെഗറ്റീവാണെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
2013 ല്‍ തിരുവനന്തപുരത്തെ പ്രവാസിയുടെ വീട്ടില്‍ നിന്നും മുപ്പത് ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര കാറും സ്വര്‍ണവും കവര്‍ന്ന കേസിലാണ് ബണ്ടി ചോര്‍ എന്ന ദേവിന്ദര്‍ സിങ് പിടിയിലായത്.






