
ന്യൂഡല്‍ഹി: ഓക്സിജന്‍ വിതരണം ചെയ്യുന്നതില്‍ യാതൊരു നിയന്ത്രണവുമില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. ഡല്‍ഹി സര്‍ക്കാരിന്റെ പരാതിയിന്മേലാണ് കേന്ദ്ര വിശദീകരണം. ഹരിയാനയും ഉത്തര്‍പ്രദേശും ഓക്സിജന്‍ വിതരണം തടയുന്നുവെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ പരാതി ഉയര്‍ത്തിയത്.
ഓക്സിജന്‍ ക്ഷാമമവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഓക്ജസിജന് ലഭ്യതക്കുറവ് വൈകാരികവത്ക്കരിക്കരുതെന്നും കേന്ദ്രം ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഏപ്രില്‍ 22 മുതല്‍ വ്യാവസായിക ആവശ്യത്തിന് ഓക്സിജന്‍ വിതരണം ചെയ്യുന്നത് നിര്‍ത്തിവച്ചുവെന്നും കേന്ദ്ര ആഭ്യന്തര മ്്രതാലയം വ്യക്തമാക്കി. ഓക്സജിന്‍ ക്ഷാമമവുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ മൂന്നാം ദിവസമാണ് വാദം തുടരുന്നത്. ഓക്സിജന്‍ ലഭ്യത വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.






