
ന്യൂഡല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധ ആശുപത്രികളിലും രോഗികളെ കൊണ്ട് നിറയുന്നു. പല ആശുപത്രികളിലും താങ്ങാന്‍ കഴിയുന്നതിലും അധികമാണ് ദിനംപ്രതി റിപ്പോര്‍ട്ട ചെയ്യുന്ന കേസുകള്‍. ഒാക്സിജന്‍ ക്ഷാമമാണ് മിക്ക ആശുപത്രികളും റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനൊരു പരിഹാരമായാണ് സിംഗപ്പൂരില്‍ നിന്നും നാല് കണ്ടെയ്നര്‍ ഒക്സിജന്‍ ഇറക്കുമതി ചെയ്യുന്നത്.
വ്യോമസേനയുടെ സി-17 വിമാനത്തിവും ഒക്സിജന്‍ എത്തിക്കുക. ഇത് സിംഗപ്പൂരിലെ ചാങ്ഗി വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. വൈകുന്നേരത്തോടെ പശ്ചിമബംഗാളിലെ പനാഗ്രമാഹിലേക്ക് എത്തുമെന്ന് വ്യോമസേന വക്താവ് അറിയിച്ചു. ബംഗാളില്‍ നിന്ന് ചത്തീഗഢിലേയും ഒറീസയിലേയും ഓക്സിജന്‍ പ്ലാന്റുകളിലേക്ക് മാറ്റും. അവിടെ നിന്നാവും മറ്റ് സംസ്ഥാനങ്ങളിലേക്ക് വിതരണം നടക്കുക.
ഓക്സിജന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യക്ക് വേണ്ടി പാക്ക് ജനത സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നത് ചര്‍ച്ചയായിരുന്നു. പ്രധാനമന്ത്രി ഇമ്രാന്‍ഖാനോട് ഇന്ത്യയെ സഹായിക്കണമെന്ന് ട്വിറ്ററിലുടെ നിരവധി ആളുകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യ നീഡ്സ് ഓക്സിജന്‍ എന്ന ഹാഷ് ടാഗും ശ്രദ്ദേയമായി. കോടതികള്‍ പോലും ഈ വിഷയത്തില്‍ ഇടപെട്ടു.






