
ന്യൂഡല്‍ഹി : മുന്‍കൂര്‍ പണം അടച്ചു വാങ്ങുമ്പോള്‍ വാക്സിന്റെ പ്രാരംഭവില കുറവാണ്. എന്നാല്‍ വാക്സിന് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് നിക്ഷേപം ആവശ്യമാണന്നും സിറം മേധാവി അദാര്‍ പൂനവാല പറഞ്ഞു. സംസ്ഥാനത്തിനും, സ്വകാര്യ ആശുപത്രികള്‍ക്കും നല്കുന്ന വാക്സിന് വില നിര്‍ണയം സംബന്ധിച്ച് ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ സ്ഥിതി അങ്ങേയറ്റം ഭയാനകമാണ്. പൊതുജനങ്ങള്‍ അപകട സാധ്യതയിലായിരിക്കുമ്പോള് തന്നെ വൈറസ് നിരന്തരം പരിവര്‍ത്തനം ചെയ്യുന്നു. അനിശ്ചിതത്വം തിരിച്ചറിയുന്നതിലൂടെ സുസ്ഥിരത ഉറപ്പുവരുത്തേണ്ടതുണ്ട. മഹാമാരിയോട് പോരാടാനും ജീവന് രക്ഷിക്കാനുമുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും നിക്ഷേപം നടത്താന്‍ ഞങ്ങള്‍ക്ക് കഴിയണം എന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കൂട്ടിച്ചേര്‍ത്തു.
വാക്സിനുകളുടെ ആഗോള വിലയുമായി താരതമ്യം ചെയ്യുന്നതിലൂടെ കൃത്യതയില്ലായ്മയാണ് നടക്കുന്നത്. ഇന്ന് വിപണിയില്‍ ലഭ്യമായ ഏറ്റവും താങ്ങാവുന്ന കോവിഡ് വാക്സിന് കോവിഷീല്‍ഡാണ്. മുന്‍കൂര്‍ ധനസഹായത്തെ അടിസ്ഥാനമാക്കിയാണ് ആഗോളതലത്തില്‍ വാക്സിന്റെ പ്രാരംഭ വില കുറയാന്‍ കാരണമെന്നും സിറം പറയുന്നു.






