
തിരുവനന്തപുരം : വിശ്വാസികളും വൈദീകരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ക്രൈസ്തവ സഭകള്‍. നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍ക്കുലറുകള്‍ കെസിബിസിയും, യാക്കോബായ സഭയും പുറത്തിറക്കി. വിശ്വാസികള്‍ ഒാണ്‍ലൈനിലൂടെ കുര്‍ബാനയില്‍ പങ്കെടുത്താല്‍ മതിയെന്ന് യാക്കോബായ സഭ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറത്തിറക്കിയപത്രക്കുറിപ്പില് പറയുന്നു. കോവിഡ് ബാധിതര്‍ക്കായി കുമ്പസാരം, രോഗീലേപനം, തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വൈദീകര്‍ അതീവജാഗ്രതയും വിവേകപരമായ ഇടപെടലും വേണമെന്ന് കാര്യവും പത്രകുറിപ്പില്‍ പറയുന്നു.
കാത്തോലിക്കാസഭയുടെ ആശുപത്രികള്‍ ഇതിനോടകം തന്നെ കോവിഡ് രോഗികകളെ ചികിത്സിക്കുന്നുണ്ട്. കോവിഡ് പരിശോധനകളും വാക്സിനേഷനും നടക്കുന്നുണ്ട്. ആശുപത്രികളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ജനങ്ങളുടെ ആരോഗ്യപരിപാലനത്തിന് ബന്ധപ്പെട്ടവര്‍ താത്പര്യമെടുക്കുമെന്നും കര്‍ദിനാള്‍ ആവശ്യപ്പെട്ടു.






