
ന്യൂഡല്‍ഹി: രാജ്യത്ത് സൗജന്യ വാക്സീനേഷന് പദ്ധതി ഇനിയും തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്സീനെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങളില്‍ വീഴരുതെന്ന് അദ്ദേഹം ജനത്തോട് അഭ്യര്‍ത്ഥിച്ചു. 45 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മരുന്ന് നല്‍കിയിട്ടുണ്ട്. കൊവിഡ് തരംഗം നേരിടാന്‍ എല്ലാ നടപടിയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരുകളും ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. രണ്ടാം തരംഗം രാജ്യത്തെ ജനങ്ങളെ നടുക്കി. എന്നാല്‍ ഈ തരംഗത്തില്‍ രോഗം ഭേദമാകുന്നവരുടെ എണ്ണം കൂടുതലാണ്. ഇത് രാജ്യത്തിന് ആശ്വാസം നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടാണ്. ഇതില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് വളരെ വലുതും. ആരോഗ്യപ്രവര്‍ത്തകരുടെ ചെറുത്തുനില്‍പ്പിന് രാജ്യം അഭിവാദ്യം അര്‍പ്പിക്കുകയാണെന്നും പ്രധാന മന്ത്രി മന്‍കീ ബാത്തില്‍ പറഞ്ഞു. ആരോഗ്യ മേഖലയിലെ നിരവധി ആളുകമായി അദ്ദേഹം പ്രതിവാര റേഡിയോ പരിപാടിയില്‍ സംസാരിച്ചു.






