
കാക്കനാട്: വൈഗ കൊലക്കേസിൽ കുട്ടിയുടെ പിതാവും പ്രതിയുമായ സനു മോഹൻ ഗോവയിൽ പലയിടത്തുംവച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന മൊഴി കെട്ടിച്ചമച്ചതെന്നു അന്വേഷണ സംഘം.
ആത്മഹത്യ ശ്രമം നടത്തി എന്നത് സാധൂകരിക്കുന്ന തെളിവുകൾ ഒന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഈ നിഗമനത്തിൽ എത്തിയിട്ടുള്ളത്. പത്തു ദിവസത്തേക്കാണ് സനുവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
ഗോവയിലെ വച്ച് വിഷംകഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടു എന്ന് സാനുമോഹൻ പറഞ്ഞിരുന്നു. പക്ഷേ, മരുന്ന് വാങ്ങിയെന്നു പറയുന്ന കടയിൽ നടത്തിയ തെളിവെടുപ്പിൽ ഇത് സാധൂകരിക്കാനുള്ള തെളിവൊന്നും കിട്ടിയില്ല. കടലിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ ലൈഫ്ഗാർഡ് രക്ഷപ്പെടുത്തിയെന്ന് പറയുന്നതും വിശ്വസനീയമല്ല, സംഭവത്തിന് സാക്ഷികളുമില്ല.
ഇയാളുടെ കാറിൽ ഫൊറൻസിക് സംഘം നടത്തിയ പരിശോധനയുടെ റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭിക്കും.






