
ന്യൂഡല്‍ഹി : വാക്സിന്റെ കാര്യത്തില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളോട് ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നതെന്നും എല്ലാ മുതിര്‍ന്ന പൗരന്മാര്ക്കും സൗജന്യമായി വാക്സിന് വിതരണം ചെയ്യണമെന്നും വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. വാക്സിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രത്തിന് ചിറ്റമ്മ നയമാണെന്നും ജനങ്ങളെ രക്ഷിക്കുന്നതിനായി പാര്‍ട്ടി കൊവിഡിനൊപ്പം രാഷ്ട്രീയത്തേയും അതീജിവിക്കേണ്ട സാഹചര്യമാണെന്നും പഞ്ചാബ് ആരോഗ്യമന്ത്രി പറഞ്ഞു.
ഛത്തീസ്ഗഢ്, രാജസ്ഥാന്, പഞ്ചാബ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ വിളിച്ച പ്രസ്കോണ്ഫറന്സിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന് നല്കാന് സംസ്ഥാനങ്ങള്‍ സജ്ജമാണെന്നും എന്നാല്‍ വാക്സിന് ലഭ്യതക്കായി ഉല്‍പ്പാദകരെ സമീപിക്കുമ്പോള്‍ തരാന്‍ വിമൂകത കാണിക്കുകയാണെന്നും സംസ്ഥാനങ്ങള്‍ പരാതിപ്പെട്ടു.
18-45 വയസുവരെയുള്ളവര്‍ക്ക് ഞങ്ങള്‍ എങ്ങനെ വാക്സിന് നല്‍കും. മെയ് 15 വരെ വാക്സിന് നല്കാന് കഴിയില്ലെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിക്കുന്നത്.' രാജസ്ഥാന് ആരോഗ്യമന്ത്രി രഘുനാഥ് ശര്‍മ പറഞ്ഞു. വാക്സിന് വിതരണം ചെയ്യാനുള്ള സാഹചര്യം നിലവില്‍ ഉണ്ടെന്നും എന്നാല്‍ വാക്സിന് ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വാക്സിന് വിതരണം വിജയിക്കണമെങ്കില്‍ ആവശ്യാനുസരണം വാക്സിന് ലഭ്യതയുണ്ടാവണമെന്നും രാഘുനാഥ് ശര്‍മ പറഞ്ഞു.






