
ആഗ്ര: അച്ഛന്റെ മൃതദേഹം ശ്മശാനത്തിലെത്തിക്കാന്‍ ആംബുലന്‍സ് ലഭിക്കാതെ വന്നതിനെ തുടർന്ന് മൃതശരീരം കാറിന് മുകളില്‍ കെട്ടിവെച്ച് ശ്മശാനത്തിലെത്തിച്ച് മകൻ. അറുനൂറിലധികം പ്രതിദിനകേസുകളാണ് ആഗ്രയില്‍ റിപ്പോര്‍ട്ട് നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ആംബുലന്‍സ് സര്‍വീസ് ലഭിക്കാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ 35 പേരാണ് കോവിഡ് മൂലം മരിച്ചത്. മരിച്ചവരെ ശ്മശാനത്തിലെത്തിക്കാന്‍ ആംബുലന്‍സിനായി ആറ് മണിക്കൂര്‍ വരെ കാത്തിരിക്കേണ്ട അവസ്ഥയാണിപ്പോള്‍.
ശ്മശാനങ്ങളിലും തിരക്കാണ്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭിക്കാത്ത അവസ്ഥയാണ് നഗരത്തില്‍.






