
ജലന്ധര്‍: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയതിന് വരനെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ജലന്ധറില്‍ ഒരു ക്ഷേത്രത്തില്‍ നടന്ന വിവാഹചടങ്ങില്‍ നൂറോളം പേരാണ് പങ്കെടുത്തത്. വിവാഹചടങ്ങിന് മുന്‍കൂര്‍ അനുമതി തേടിയിരുന്നില്ലെന്നും ,കോവിഡ് മാനദണ്ഡങ്ങളും വാരാന്ത്യ കര്‍ഫ്യു നിര്‍ദേശങ്ങളും ലംഘിച്ചതിനാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തതെന്നും പോലീസ് അറിയിച്ചു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ പലരും ഓടിരക്ഷപ്പെട്ടു. തുടര്‍ന്നാണ് വിവാഹവേദിയില്‍നിന്ന് വരനെയും പിതാവിനെയും കസ്റ്റഡിയിലെടുത്തത്.അതേസമയം, വിവാഹത്തിന് ഇത്രയധികം പേര് വരുമെന്ന് താനറിഞ്ഞില്ലെന്നും എവിടെനിന്നാണ് ഇവരെല്ലാം വന്നതെന്ന് തനിക്കറിയില്ലെന്നുമാണ് വരന് പോലീസിനോട് പറഞ്ഞത്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പഞ്ചാബിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു. വാരാന്ത്യ കര്‍ഫ്യുവിന് പുറമെ ഏപ്രില്‍ 30 വരെ രാത്രികാല കര്‍ഫ്യുവും സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹചടങ്ങിലടക്കം 20 പേരില്‍ കൂടുതല്‍ ഒത്തുചേരരുതെന്നാണ് നിര്‍ദേശം. സംസ്ഥാനത്തൈ ബാറുകള്‍, തീയേറ്ററുകള്‍, ജിംനേഷ്യം,സ്പാ, കോച്ചിങ് സെന്ററുകള്‍, സ്പോര്‍ട്സ് കോംപ്ലക്സുകള്‍ തുടങ്ങിയവ ഏപ്രില്‍ 30 വരെ അടച്ചിടാനും നിര്‍ദേശമുണ്ട്.






