
വയനാട്: വയനാട്ടില്‍ കോവിഡ് ബാധിച്ച് ആരോഗ്യപ്രവര്‍ത്തക മരിച്ചു. മാനന്തവാടി ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായിരുന്ന അശ്വതിയാണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് അശ്വതിക്ക് രോഗബാധ സ്ഥിരീകരിച്ചത്. പിന്നാലെ ഗുരുതരാവസ്ഥയിലായി. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോഴേജിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.






