
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ മെയ് മാസം നടത്താനിരുന്ന എല്ലാ പിഎസ് സി പരീക്ഷകളും മാറ്റി. നേരത്തെ മെയ് നാലാം തിയതി മുതല്‍ ഏഴാം തിയതി വരെ നടത്താനിരുന്ന പരീക്ഷകള്‍ പിഎസ് സി മാറ്റിവെച്ചിരുന്നു. തുടര്‍ന്നാണ് മെയ് മാസം നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചത്.
പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് പിഎസ് സി അറിയിച്ചു.






