തിരുവനന്തപുരം : കൊടകര കള്ളപ്പണ കവര്‍ച്ചകേസില്‍ കൂടുതല്‍ അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പണം ആരുടേതാണ് എന്നത് സംബന്ധിച്ച് പൊലീസിന് കൃത്യമായ ധാരണയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകനത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.
കള്ളപ്പണം ബിജെപിയുടേതാണെന്ന് സിപിഐഎം ആരോപിക്കുന്നുണ്ടെങ്കിലും ഒരു പാര്‍ട്ടിയുടേയും പേരില്ലല്ലായെന്ന് സംസ്ഥാന പൊലീസ് മേധാവി തെരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറാക്കി നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കള്ളപ്പണത്തെ സംബന്ധിച്ച വിവരങ്ങളെല്ലാം പൊലീസിന്റെ പക്കലുണ്ടന്നും, അവര്‍ അത് വെളിപ്പെടുത്താത്തത എന്തുകൊണ്ടാണന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ല രീതിയില്‍ അന്വേഷണം മുന്നോട്ടു പോകുന്നുണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂ്ടിച്ചേര്‍ത്തു
സംഭവം പുറത്തായി ഒരാഴ്ചയാകുമ്പോള്‍ ബിജെപി തൃശൂര്‍ ജില്ലാ നേതൃത്വം വിശദീകരണവുമായി രംഗത്തെത്തി. കേസില്‍ ് പങ്കില്ലെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാര്‍ പറഞ്ഞു. ബിജെപിയുടെ പേര് വലിച്ചിഴച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ നിയമനടപടി ആര്‍ക്ക് വേണമെങ്കിലും സ്വീകരിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് മറുപടി നല്‍കിയിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ കാര്യങ്ങള്‍ മനസ്സിലാവുമെന്നും വിജയരാഘവന് കൂട്ടി ചേര്‍ത്തു

Comments