
കോട്ടയം : മഹാരാഷ്ട്രയിൽ കോവിഡ് സങ്കീർണമാക്കിയ അതിതീവ്ര വൈറസ് സാന്നിധ്യം കോട്ടയത്തും റിപ്പോർട്ട് ചെയ്തു. ജില്ലയിൽ കർശന നിയന്ത്രണമാണുള്ളത്. കോട്ടയത്ത് രോഗവ്യാപനം രൂക്ഷമാക്കിയത് വൈറസിന്റെ ഇന്ത്യന്‍ വകഭേദമാണ്.
സംശയ നിവാരണത്തിനും മറ്റുമായി ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു. മഹാരാഷ്ട്രയിലെ അമരാവതിയിലും മുബൈയിലും ഗുജറാത്തിലും രോഗവ്യാപനം രൂക്ഷമാക്കിയത് ഇതേ വൈറസാണ്. കോട്ടയം നഗരസഭയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. 426 പേർക്കാണ് ഇവിടെ രോഗം റിപ്പോർട്ട് ചെയ്തിട്ടുളത്.
ജില്ലയിലെ നാല് പഞ്ചായത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40ന് മുകളിലാണ്. സ്ഥിതി നിയന്ത്രിക്കാൻ ജാഗ്രതയും നിയന്ത്രണങ്ങളും കൂടുതൽ കർശനമാക്കാനാണ് തീരുമാനം. നിലവിൽ വാക്സിൻ ക്ഷാമം ഉണ്ടെങ്കിലും വാക്സീൻ കൂടുതല്‍ ലഭ്യമാകുന്ന മുറയ്ക്കു വാക്സിൻ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ച് ജനങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുമെന്ന് കലക്ടർ അറിയിച്ചു.






