ന്യുഡല്‍ഹി/ചെന്നൈ: കോവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെ രോഗത്തെ കരിഞ്ചന്തയില്‍ അമിത ലാഭത്തിനുള്ള ഉപാധിയാക്കി ചിലര്‍. കോവിഡ് രോഗികള്‍ക്ക് നല്കുന്ന റെഡംസീവര് മരുന്ന് കരിഞ്ചന്തയില്‍ വിറ്റ ഡോക്ടര്‍ അടക്കം ആറ് പേര് അറസ്റ്റിലായി. ഡല്‍ഹിയില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ചെന്നൈയില്‍ ഡോക്ടര്‍ അടക്കം നാലു പേരുമാണ് അറസ്റ്റിലായത്. 4800 രൂപയ്ക്ക് വാങ്ങുന്ന മരുന്ന് ഇവര്‍ ഡല്‍ഹിയില്‍ 35,000-50,000 രൂപ നിരക്കിലാണ് വിറ്റിരുന്നത്. തമിഴ്നാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് 4800 രൂപയ്ക്ക് വാങ്ങിയ മരുന്ന് 20,000 രൂപയ്ക്കു വിറ്റതായും കണ്ടെത്തിയിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ റെഡംസീവര് മരുന്ന് വ്യാജമായി നിര്‍മ്മിച്ചിരുന്ന ഫാക്ടറിയും കണ്ടെത്തിയിട്ടുണ്ട്.
അതിനിടെ, ഡല്‍ഹിയില്‍ വ്യാജ കോവിഡ് പരിശോധന റിപ്പോര്‍ട്ട് നല്കിയ ഡോക്ടര്‍ അടക്കം അഞ്ച് പേര് അറസ്റ്റിലായി. രണ്ട് പേര് ലാബ് ടെക്നീഷ്യന്മാരും ഒരു ലാബിലെ ആപ്ലിക്കേഷന്‍ സയന്റിസ്റ്റും മറ്റ് രണ്ട് ജീവനക്കാരുമാണ് പിടിയിലായത്. സാംപിള്‍ ശേഖരിച്ച ശേഷം ലാബിന്റെ വ്യാജ ലെറ്റര്‍ഹെഡില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പ്രിന്റ് റിപ്പോര്‍ട്ടോ എന്‍ട്രിയോ ഇവര്‍ നല്‍കിയിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.

Comments