
ചെന്നൈ : തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ തമിഴ്നാട്ടില്‍ മന്ത്രിസഭാ രൂപികരണം സംബന്ധിച്ച് പാര്‍ട്ടികള്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. എക്സിറ്റ്പോള്‍ ഫലങ്ങളിലെല്ലാം ഡിഎംകെ അധികാരത്തിലെത്തുമെന്നാണ് പറയുന്നതെങ്കിലും ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന് അണ്ണാ ഡി എം കെ അവകാശപ്പെടുന്നു.
എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്ക്ശേഷം ദ്രാവിഡ രാഷ്ട്രീയത്തില്‍ അധികാരം ഉറപ്പിക്കുമെന്ന് ആത്മവിശ്വാസത്തിലാണ് സ്റ്റാലിന്, അതിനായി അനൗപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നാണ് വിവരം. കലൈഞ്ജറുടെ വസതിയില്‍ ജില്ലാ സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തി. ഉദയനിധി സ്റ്റാലിന്റെ ഉപമുഖ്യമന്ത്രി സ്ഥാനം അടക്കം മന്ത്രിസഭാ രൂപികരണ ചര്‍ച്ചകള്‍ നടക്കുന്നു. കൊങ്കുനാട്ടിലൊഴികെ, വടക്ക് തെക്ക് മധ്യ കാവേരി മേഖലകള്‍ ഡിഎംകെ തൂത്തുവാരുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
എക്സിറ്റ് പോല്‍ ഫലങ്ങള്‍ അപ്രസ്കതമാകുമെന്നും ഡിഎംകെയുടേത് അമിത ആത്മവിശ്വാസമാണന്നും അണ്ണാ ഡി എം കെ അവകാശപ്പെട്ടു. ജാതി വോട്ടുകള്‍ നിര്‍ണ്ണായകമായ വടക്കന്‍ തമിഴ്നാട്ടില്‍ പി എം കെ പിന്തുണ അട്ടിമറികല്ക്ക് വഴിവെയ്ക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. സൗജന്യ വാഷിംങ് മെഷീന്, ടി വി തുടങ്ങിയ ജനപ്രിയ വാഗ്ദാനങ്ങല്‍ വോട്ടായി മാറിയിട്ടുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
ജയലളിതയും , കരുണാനിധിയും ഇല്ലാത്ത തിരഞ്ഞെടുപ്പില്‍ ദ്രാവിഡ പാര്‍ട്ടികല്‍ക്ക് ബദലായി അത്ഭുതങ്ങല്‍ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് കമലഹാസന്റെ പാര്‍ട്ടി. എന്നാല്‍ എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നാല് സീറ്റുകളില്‍ മൂന്നാം മുന്നണി ഒതുങ്ങുവെന്നാണ് പുറത്തു വന്ന വിവരങ്ങള്‍.





