
ന്യുഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് റഷ്യയുടെ ആദ്യബാച്ച് വാക്സിന് എത്തുന്നു. സ്പുട്നിക് V വാക്സിന്റെ ആദ്യബാച്ചില്‍ ഒന്നര ലക്ഷം ഡോസ് ഇന്നെത്തുമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. മോസ്കോയില്‍ നിന്നും നേരിട്ട് ഹൈദരാബാദിലേക്ക് ആയിരിക്കും വാക്സിന് എത്തു. അടുത്ത ഘട്ടമായി 30 ഡോസ് കൂടി ഈ മാസം എത്തും.
വാക്സിനുമായി റഷ്യയില്‍ നിന്നുള്ള പ്രത്യേക വിമാനം ഹൈദരാബാദിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. റഷ്യന്‍ ഫോര്‍മുലയില്‍ ഡോ.റെ്ഡ്ഡീസ് ലാബോറട്ടറീസ് ആണ് സ്പുട്നിക് V നിര്‍മ്മിക്കുന്നത്. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായി ചേര്ന്നണിത്.
ഏപ്രില്‍ 13നാണ് രാജ്യത്ത് സ്പുട്നിക് ഉപയോഗിക്കാന്‍ ഡ്രഗ് കണ്ട്രോള് ജനറല്‍ അനുമതി നല്‍കിയത്. സ്പുട്നികിന് അനുമതി നല്കുന്ന 60മാത് രാജ്യമാണ് ഇന്ത്യ.






