
കൽപറ്റ: ബിജെപി വയനാട് ജില്ലാ നേതൃത്വത്തിനെതിരെ സി.കെ.ജാനു രംഗത്ത്.
തിരഞ്ഞെടുപ്പ് ഫണ്ടില്‍ തിരിമറി നടന്നുവെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് പരാതി നല്കി.
നേതാക്കളുടെ പിടിപ്പുകേടു കൊണ്ട് ബത്തേരിയില്‍ വോട്ടുചോര്‍ച്ചയുണ്ടായെന്ന് ജാനു ആരോപിച്ചു. പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിലും പ്രചാരണ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിലും മനഃപൂര്‍വം വീഴ്ചവരുത്തി. അമിത് ഷാ പങ്കെടുത്ത ചടങ്ങില്‍ പോലും മണ്ഡലത്തിലെ സാഹചര്യം മറച്ചുവച്ചു.
ജെആര്‍പിയുടെ ആദിവാസി നേതാക്കളെ പ്രചാരണ വാഹനത്തില്‍നിന്ന് ഇറക്കിവിട്ടുവെന്നും പരാതിയില്‍ ആരോപണമുണ്ട്. എന്നാല്‍ തന്റെ അറിവോടെയല്ല പരാതിയെന്നാണു ജാനുവിന്റെ വിശദീകരണം. സ്ഥാനാര്‍ഥി നിര്‍ണയം മുതല്ക്കേ ബിജെപിക്കുള്ളില്‍നിന്ന് എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നു ബത്തേരിയില്‍ താമര ചിഹ്നത്തിലാണു ജാനു മത്സരിച്ചത്.






