
കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍ തിരിച്ചടി നേരിടുന്നു. പല ശക്തി കേന്ദ്രങ്ങളിലും കുത്തക മണ്ഡലങ്ങള്‍ കൈവിട്ടുപോകുകയാണ്. മലപ്പുറവും വയനാടും മാത്രമാണ് യു.ഡി.എഫിനെ സഹായിക്കുന്നത്. കോട്ടയത്ത് ചെറിയ മേല്‍ക്കൈ നേടിയെങ്കിലും അവസാനം വരെ ഇത് തുടരുമോ എന്നറിയില്ല. എറണാകുളം ജില്ല ഒപ്പത്തിനൊപ്പമാണ്.
മലപ്പുറം ജില്ലയിലെ 16ല്‍ 14 മണ്ഡലങ്ങളില്‍ മുസ്ലീം ലീഗ് ലീഡ് ചെയ്യുന്നു. പൊന്നാനി അടക്കം രണ്ട് മണ്ഡലങ്ങളിലാണ് എല്‍്ഡി.എഫ് ലീഡ് ചെയ്യുന്നത്. വയനാട്ടിലും യു.ഡി.എഫിനാണ് മേല്‍ക്കൈ.
അതേസമയം, എറണാകുളത്ത് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ല. 8-6 എന്ന നിലയിലാണ് ഇവിടെ. പെരുമ്പാവൂര്‍ അടക്കം വലിയ വെല്ലുവിളി നേരിടുകയാണ്. കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം, കളമശേരി, കൊച്ചി, എറണാകുളം എന്നിവിടെയെല്ലാം എല്‍.ഡി.എഫിനാണ് ലീഡ്.
കോട്ടയത്ത് അഞ്ച് സീറ്റുകളില്‍ ലീഡ് ചെയ്യാന്‍ യു.ഡി.എഫിന് കഴിയുന്നു. എന്നാല്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ലീഡ് കുത്തനെ കുറയുകയാണ്. മണര്‍കാട് പഞ്ചായത്തില്‍ ജെയ്ക് സി.തോമസ് ആയിരത്തിലേറെ വോട്ടുകള്‍ ലീഡ് ചെയ്തു. കോട്ടയം, ഏറ്റുമാനൂര്‍, പാലാ, കടുത്തുരുത്തി മണ്ഡലങ്ങളില്‍ ലീഡ് ചെയ്യാന്‍ യു.ഡി.എഫിന് കഴിയുന്നു. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ചങ്ങനാശേരി, വൈക്കം മണ്ഡലങ്ങളാണ് എല്‍.ഡി.എഫ് ചെയ്യുന്നത്. ഏറ്റുമാനൂരില്‍ ആറ് റൗണ്ട് പിന്നിടുനേ്പാള് ലതിക സുഭാഷ് 4500 ഓളം വോട്ട് പിടിച്ചു.
ട്വന്റി-ട്വന്റി പ്രതീക്ഷയോടെ ജില്ലയിലെ പല മണ്ഡലങ്ങളിലും മത്സരിച്ചുവെങ്കിലും കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. കുന്നത്തുനാടും കോതമംഗലത്തും അടക്കം യു.ഡി.എഫിന്റെ വോട്ടുകളില്‍ കുറവ് വരുത്താന്‍ ഇവര്‍ക്ക് കഴിഞ്ഞു. തൃക്കാക്കര അടക്കം യു.ഡി.എഫിന്റെ ഉറച്ചകോട്ടകളില്‍ കാര്യമായ മുന്നേറ്റം കിട്ടാതെ പോയതും ട്വന്റി-ട്വന്റിയുടെ സാന്നിധ്യമാണ്.






