
ഇന്‍ഡോര്‍: നാലു ദിവസത്തെ അഗ്നി പൂജ നടത്തിയാൽ കോവിഡിന്റെ മൂന്നാം തരംഗം രാജ്യത്തെ തൊടില്ലെന്നും എല്ലാവരും അഗ്നിപൂജ നടത്തണമെന്നും മധ്യപ്രദേശ് സാംസ്‌കാരിക മന്ത്രി ഉഷാ താക്കൂര്‍.
മുന്‍കാലങ്ങളില്‍ നമ്മുടെ പൂര്‍വ്വികര്‍ മഹാമാരിയില്‍ നിന്ന് രക്ഷനേടുന്നതിനായി യജ്ഞ ചികിത്സ നടത്തിയിരുന്നു. ഇതുപോലെ പരിസ്ഥിതി ശുദ്ധീകരണത്തിനായി, യജ്ഞം നടത്തണമെന്നാണ് മന്ത്രി പറഞ്ഞത്. ഇന്‍ഡോറില്‍ കോവിഡ് കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അടുത്തിടെ മഹാമാരി നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി ഇന്‍ഡോറിലെ വിമാനത്താവളത്തിലെ ഒരുപ്രതിമയ്ക്ക് മുന്നില്‍ ഇവര്‍ പൂജകള്‍ നടത്തിയിരുന്നു. കോവിഡ് കെയര്‍ സെന്ററുകളില്‍ മാസ്‌ക് ധരിക്കാതെ എത്തിയതും വിവാദമായിരുന്നു.






