
അലഹബാദ്: തിരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും കോവിഡ് കാലത്ത് തിരഞ്ഞെടുപ്പ് നടത്തിയാൽ ഉണ്ടാകാവുന്ന ഗുരുതര സ്ഥിതിയെ മുന്‍കൂട്ടി കാണുന്നതില്‍ പരാജയപ്പെട്ടെന്ന് അലഹബാദ് ഹൈക്കോടതി. ഉത്തര്‍പ്രദേശിലെ പ്രാന്ത പ്രദേശങ്ങളില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം.
ആദ്യ കോവിഡ് വ്യാപന ഘട്ടത്തിൽ ഉത്തര്‍ പ്രദേശിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ വ്യാപനത്തോത് കുറവായിരുന്നു. എന്നാൽ രണ്ടാം തരംഗത്തിൽ സ്ഥിതി വിപരീതമായി. കോവിഡ് പരിശോധന നടത്താനോ ആവശ്യമായ ചികിത്സയ്ക്കോ അവസരം ലഭിക്കാതെ നിരവധി ആളുകളാണ് ഗ്രാമങ്ങളിലുള്ളതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സിദ്ധാര്‍ത്ഥിന്റേതാണ് നിരീക്ഷണം. നിലവില്‍ കോവിഡിനെ നേരിടാനുള്ള മുന്നൊരുക്കങ്ങളോ സംവിധാനങ്ങളോ സംസ്ഥാനത്തിന് ഇല്ലെന്നും മെയ് പത്തിനിറങ്ങിയ ഉത്തരവില്‍ കോടതി വിശദമാക്കി.






