
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് രോഗമുക്തി നിരക്ക് 83.83% ആയി ഉയർന്നു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20% ൽ താഴെയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ 12 സംസ്ഥാനങ്ങളിലാണ് 80% കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിലെ മലപ്പുറം, പാലക്കാട്, കൊല്ലം ജില്ലകളിൽ രണ്ടാഴ്ചയായി കേസുകൾ കുത്തനെ ഉയരുകയാണെന്നും ഇവിടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്നു.
കൊവിഡ് ഭേദമായ പ്രമേഹരോഗികളിൽ മ്യൂക്കോർ മൈക്കോസിസ് ബാധ കൂടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമെ തെലങ്കാനയിലും 60 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേർന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളിൽ പരിശോധന കൂട്ടണമെന്നും രോഗ വ്യാപനം തീവ്രമായ സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്നും പ്രധാനമന്ത്രി നിര്ദ്ദേശിച്ചു.







Comments