
ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് ഗോമൂത്ര ചികിത്സ നിര്‍ദേശിച്ച് ബിജെപി എംപി പ്രഗ്യാ സിങ് താക്കൂര്‍. ഗോമൂത്രം കുടിക്കുന്നത് വഴി ശ്വാസകോശ അണുബാധയില്‍ നിന്നും കോവിഡ് വൈറസില്‍ നിന്നും രക്ഷ നേടാമെന്ന് മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി എംപിയുടെ പ്രസ്താവന. ദിവസവും ഗോമൂത്രം കുടിക്കുന്നതിനാലാണ് തനിക്ക് കോവിഡ് വരാത്തതെന്നും പ്രഗ്യാ പറഞ്ഞു.
ഗോമൂത്രം കുടിക്കുന്നതിനാല്‍ ഞാന്‍ മരുന്നൊന്നും കഴിക്കാറില്ല. എല്ലാവരും വീട്ടില പശുവിനെ വളര്‍ത്തണം. ഭോപ്പാലില്‍ ഒരു പരിപാടിയില്‍ പങ്കെടുതത് കൊണ്ട് പ്രഗ്യാ സിങ് പറഞ്ഞു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്ചളചയാകുകയാണ.
കോവിഡിനെതിരായ ഗോമൂത്ര, ചാണക ചികിത്സ ശാസ്ത്രീയമല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.






