
ഭോപാൽ: മധ്യപ്രദേശിലെ കോൺഗ്രസ് എം.എൽ.എ.യും ഉമാങ് സിങ്കാറിന്റെ വസതിയിൽ യുവതി മരിച്ചനിലയിൽ. വീട്ടിൽ നിന്ന് യുവതിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
ഗന്ധ്വാനി മണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എയാണ് ഉമാങ് സിങ്കാർ. മുൻമന്ത്രിയുമാണ്. 'സിങ്കാറിന്റെ ജീവിതത്തിൽ ഒരിടം കണ്ടെത്താൻ താൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ അത് സംഭവിച്ചില്ലെ'ന്നുമാണ് യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്.
അംബാല സ്വദേശിയായ 38-കാരിയെയാണ് സിങ്കാറിന്റെ ഷാഹ്പുരയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒരു മാസത്തോളമായി യുവതി സിങ്കാറിന്റെ വീട്ടിലായിരുന്നു താമസം. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി സിങ്കാർ ഇവിടെ ഉണ്ടായിരുന്നില്ല.






