മലപ്പുറത്തെ മുസ്ലിംലീഗ് കോട്ടയായ താനൂരില്‍നിന്നു തുടര്‍ച്ചയായി രണ്ടാംതവണ വിജയിച്ച വി. അബ്ദുറഹ്മാന് സംസ്ഥാന മന്ത്രിസഭയിലേക്ക്. 2016 ല്‍ താനൂരില്‍ ജയിച്ച അബ്ദുറഹ്മാന് അവിടെ നടപ്പാക്കിയ താനൂര്‍ വികസന മാതൃക ശ്രദ്ധേയമായിരുന്നു.
കെ.എസ്.യുവിലൂടെയാണു രാഷ്്രടീയത്തില്‍ ചുവടുവയ്ക്കുന്നത്. കെ.പി.സി.സി. സംസ്ഥാന സെക്രട്ടറി പദവിയില്‍ വരെ എത്തി. തിരൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം, ഹജ്ജ് കമ്മിറ്റിയംഗം, ആക്ട് തിരൂര്‍ സാംസ്കാരിക സംഘടനയുടെ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പെതുമരാമത്ത്, ഗതാഗതം, പ്രവാസികാര്യം എന്നീ സബ്ജക്റ്റ് കമ്മിറ്റികളില്‍ അംഗമായിരുന്നു.
വെള്ളെക്കാട്ട് വീട്ടില്‍ മുഹമ്മദ് ഹംസയുടെയും കദീജയുടെയും മകനായി 1962 ല്‍ ജനനം. ഭാര്യ: ഷാജിത റഹ്മാന്. മക്കള്‍: അഹമ്മദ് അമന് സഞ്ജീത്ത്, റിസ്വാന ഷെറിന്, നിഹാല നവല്‍. മരുമകന്: മിഷാദ് അഷ്റഫ്.






