More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Opinion
Loading...

ഇന്ത്യന്‍ വസ്‌ത്രമേഖലയുടെ പുതിയ ദിശ

Authored by Web Desk | Last updated: 11 Jul 2026, 4:04 AM | 2 min read

Print
തുണിത്തരങ്ങളും വസ്‌ത്രവ്യാപാരവും നൂറ്റാണ്ടുകളായി ഇന്ത്യയുടെ സ്വത്വത്തിന്റെ സുപ്രധാന ഭാഗമാണ്‌. കശ്‌മീര്‍ പഷ്‌മിന, അസമിലെ മുഗ പട്ട്‌, തമിഴ്‌നാട്ടിലെ കാഞ്ചീപുരം സാരികള്‍, ചന്ദേരി നെയ്‌ത്ത്‌, സൂറത്തിലെ തുണിത്തരങ്ങള്‍ എന്നിവ രാജ്യത്തിന്റെ പാരമ്പര്യത്തിന്റെ പ്രതീകങ്ങളാണ്‌. ഇന്ന്‌ ഈ മേഖല ജി.ഡി.പിയിലേക്ക്‌ 2.3 ശതമാനവും വ്യാവസായിക ഉത്‌പാദനത്തിന്‌ 13 ശതമാനവും കയറ്റുമതിക്ക്‌ 12 ശതമാനവും സംഭാവന ചെയ്യുന്നു. കൃഷി കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ വലിയ തൊഴില്‍ദാതാവായ ഈ മേഖല 4.5 കോടി പേര്‍ക്ക്‌ നേരിട്ടും 10 കോടിയിലധികം പേര്‍ക്ക്‌ പരോക്ഷമായും തൊഴില്‍ നല്‍കുന്നു. ഗ്രാമീണ സമ്പദ്‌വ്യവസ്‌ഥയെയും വനിതകളുടെ സാമ്പത്തിക ശാക്‌തീകരണത്തെയും ഇത്‌ ശക്‌തിപ്പെടുത്തുന്നു.

എന്നാല്‍ ആഗോള എതിരാളികളുടെ സംയോജിത ഉത്‌പാദന മാതൃകയില്‍നിന്ന്‌ വ്യത്യസ്‌തമായി, ഇന്ത്യയുടെ വസ്‌ത്രവ്യാപാര മൂല്യശൃംഖല ചരിത്രപരമായി ചിതറിക്കിടക്കുന്ന രീതിയിലാണ്‌ വികസിച്ചത്‌. നൂല്‍നൂല്‍ക്കല്‍, നെയ്‌ത്ത്‌, സംസ്‌കരണം, വസ്‌ത്രനിര്‍മാണം, കയറ്റുമതി എന്നിവ വിവിധ സംസ്‌ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നതു മൂലം ഒരു വസ്‌ത്രം നിര്‍മാണത്തിനിടെ പല അതിര്‍ത്തികളും കടക്കേണ്ടിവരുന്നു. ഇതുമൂലം ലോജിസ്‌റ്റിക്‌സ്‌ ചെലവ്‌ വര്‍ധിക്കുകയും ഉത്‌പാദനക്ഷമത, നവീകരണം, ഓട്ടോമേഷന്‍, വിപണിയിലെത്തുന്ന വേഗം എന്നിവയെ പ്രതികൂലമായി ബാധിക്കുകയും ചെയ്‌തു.

പാരിസ്‌ഥിതിക വെല്ലുവിളികളും ഇതോടൊപ്പമുണ്ട്‌. ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലിന്റെ എട്ടു മുതല്‍ 10 ശതമാനം വരെയും വ്യവസായ ജലമലിനീകരണത്തിന്റെ 20 ശതമാനവും വസ്‌ത്രവ്യാപാര മേഖലയുടേതാണ്‌. ആയിരക്കണക്കിന്‌ ചെറുയൂണിറ്റുകളിലായി ചിതറിക്കിടക്കുന്ന ഉത്‌പാദനരീതിയില്‍ മലിനീകരണ നിയന്ത്രണവും സുസ്‌ഥിരമായ മലിനജല സംസ്‌കരണവും വലിയ വെല്ലുവിളിയായി തുടരുകയായിരുന്നു.

ഈ പ്രശ്‌നങ്ങള്‍ക്ക്‌ വ്യവസ്‌ഥാപിത പരിഹാരമായാണ്‌ 2021 ഒക്‌ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 4,445 കോടി രൂപയുടെ ബജറ്റോടെ പി.എം. മെഗാ ഇന്റഗ്രേറ്റഡ്‌ ടെക്‌സ്‌റ്റൈല്‍ റീജിയന്‍ ആന്‍ഡ്‌ അപ്പാരല്‍ (പി.എം. മിത്ര) പദ്ധതി ആരംഭിച്ചത്‌. കേന്ദ്രസംസ്‌ഥാന സര്‍ക്കാരുകളും വ്യവസായ മേഖലയുമടങ്ങുന്ന സഹകരണ മാതൃകയാണ്‌ ഇതിന്റെ അടിസ്‌ഥാനം.

വ്യവസായ വളര്‍ച്ചയ്‌ക്കൊപ്പം കര്‍ഷകരുടെയും ഗ്രാമീണ നെയ്‌ത്തുകാരുടെയും കയറ്റുമതിക്കാരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന സന്തുലിത സമീപനമാണ്‌ പിഎം മിത്ര ചട്ടക്കൂട്‌ മുന്നോട്ടുവയ്‌ക്കുന്നത്‌.

പ്രധാന അസംസ്‌കൃത വസ്‌തുക്കളുടെ കേന്ദ്രങ്ങള്‍ക്കു സമീപം പാര്‍ക്കുകള്‍ സ്‌ഥാപിക്കുന്നതിലൂടെ ഗതാഗതെച്ചലവ്‌ കുറയുകയും വിതരണശൃംഖല കൂടുതല്‍ കാര്യക്ഷമമാവുകയും ചെയ്യുന്നു. ആയിരത്തിലധികം ഏക്കറുകളിലായി നൂല്‍നൂല്‍ക്കല്‍, നെയ്‌ത്ത്‌, സംസ്‌കരണം, വസ്‌ത്രനിര്‍മാണം എന്നിവ ഒരിടത്ത്‌ നടക്കുന്നതിനാല്‍ വിവിധ സംസ്‌ഥാനങ്ങളിലൂടെയുള്ള ചരക്കുനീക്കം ഒഴിവാകുകയും ചെലവും കാര്‍ബണ്‍ പുറന്തള്ളലും കുറയുകയും ഉല്‍പ്പന്നങ്ങള്‍ വേഗത്തില്‍ വിപണിയിലെത്തുകയും ചെയ്യുന്നു. ആഗോള ബ്രാന്‍ഡുകള്‍ ആവശ്യപ്പെടുന്ന ഇ.എസ്‌.ജി. മാനദണ്ഡങ്ങളും സുസ്‌ഥിര സര്‍ട്ടിഫിക്കേഷനും പാലിക്കാന്‍ കഴിയുന്ന സമ്പൂര്‍ണ ട്രേസബിലിറ്റിയും ഇതിലൂടെ ഉറപ്പാക്കുന്നു.

ഓരോ പാര്‍ക്കിലും പ്രത്യേക പവര്‍ സബ്‌ സ്‌റ്റേഷനുകള്‍, തടസ്സമില്ലാത്ത ജലവിതരണം, പ്ലഗ്‌ആന്‍ഡ്‌പ്ലേ ഫാക്‌ടറി ഷെഡുകള്‍, സീറോ ലിക്വിഡ്‌ ഡിസ്‌ചാര്‍ജ്‌ (സെഡ്‌.എല്‍.ഡി.) സാങ്കേതികവിദ്യയുള്ള കോമണ്‍ എഫ്ലുവന്റ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റുകള്‍ തുടങ്ങിയ ലോകോത്തര അടിസ്‌ഥാനസൗകര്യങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌.

പദ്ധതിയില്‍ ഏഴ്‌ പാര്‍ക്കുകളാണുള്ളത്‌. വിരുതുനഗര്‍ (തമിഴ്‌നാട്‌), നവ്‌സാരി (ഗുജറാത്ത്‌), കലബുറഗി (കര്‍ണാടക), ധാര്‍ (മധ്യപ്രദേശ്‌), ലഖ്‌നൗ (ഉത്തര്‍പ്രദേശ്‌) എന്നിവിടങ്ങളിലെ അഞ്ച്‌ ഗ്രീന്‍ഫീല്‍ഡ്‌ പാര്‍ക്കുകളും വാറങ്കല്‍ (തെലങ്കാന), അമരാവതി (മഹാരാഷ്‌ട്ര) എന്നിവിടങ്ങളിലെ രണ്ട്‌ ബ്രൗണ്‍ഫീല്‍ഡ്‌ പാര്‍ക്കുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇതുവരെ 69,899 കോടിയിലധികം രൂപയുടെ നിക്ഷേപതാല്‍പര്യം ആകര്‍ഷിക്കാനായതില്‍ 27,658 കോടി രൂപയുടെ നിക്ഷേപം ഇതിനകം യാഥാര്‍ഥ്യമായി. മേയ്‌ 10ന്‌ പ്രധാനമന്ത്രി തെലങ്കാനയിലെ വാറങ്കല്‍ പിഎം മിത്ര പാര്‍ക്ക്‌ ഉദ്‌ഘാടനം ചെയ്‌തു. ഇവിടെ 3,862 കോടി രൂപയുടെ നിക്ഷേപം യാഥാര്‍ഥ്യമായിട്ടുണ്ട്‌. ഏഴ്‌ സംസ്‌ഥാനങ്ങളുമായുള്ള ധാരണാപത്രങ്ങള്‍, 100 ശതമാനം ഭൂമിയേറ്റെടുക്കല്‍, പരിസ്‌ഥിതി അനുമതികള്‍, അഞ്ച്‌ ഗ്രീന്‍ഫീല്‍ഡ്‌ പാര്‍ക്കുകള്‍ക്കായുള്ള ജെവികളും എസ്‌പിവികളും എന്നിവ പദ്ധതിയുടെ വേഗത്തിലുള്ള പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു. 2,158 ഏക്കറുള്ള ധാര്‍ പാര്‍ക്ക്‌ 21,436.9 കോടി രൂപയുടെ നിക്ഷേപതാല്‍പര്യം നേടിയപ്പോള്‍ ഗുജറാത്ത്‌ (13,084 കോടി രൂപ), മഹാരാഷ്‌ട്ര (12,925 കോടി രൂപ), തമിഴ്‌നാട്‌ (6,600 കോടി രൂപ), ഉത്തര്‍പ്രദേശ്‌ (5,345.8 കോടി രൂപ), കര്‍ണാടക (1,700 കോടി രൂപ) എന്നിവിടങ്ങളിലും ശ്രദ്ധേയമായ മുന്നേറ്റമുണ്ട്‌. കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ്‌ മന്ത്രി ഗിരിരാജ്‌ സിങ്ങിന്റെ നേതൃത്വത്തില്‍ ഭരണപരമായ നടപടികള്‍ വേഗത്തിലാക്കാനും സംസ്‌ഥാനങ്ങളുമായുള്ള സഹകരണം ശക്‌തിപ്പെടുത്താനും കഴിഞ്ഞു.ഓരോ പാര്‍ക്കും ഏകദേശം മൂന്ന്‌ ലക്ഷം നേരിട്ടുള്ളതും പരോക്ഷവുമായ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്നാണു പ്രതീക്ഷ. ഏഴ്‌ പാര്‍ക്കുകളിലായി ഇത്‌ 21 ലക്ഷത്തിലധികം തൊഴിലവസരങ്ങളായി മാറും. ഗ്രാമീണ കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും ഇത്‌ വലിയ സാമൂഹികസാമ്പത്തിക മുന്നേറ്റത്തിന്‌ വഴിയൊരുക്കും.

തുണിത്തര മേഖലയെ 2030ഓടെ 350 ശതകോടി അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള ആഗോള വ്യവസായമാക്കി വളര്‍ത്തുകയെന്ന ഇന്ത്യയുടെ 'വിഷന്‍ 2030' ലക്ഷ്യം കൈവരിക്കുന്നതില്‍ പി.എം. മിത്ര നിര്‍ണായക ചുവടുവയ്‌പ്പാണ്‌. ചരിത്രപരമായ വിഘടിതാവസ്‌ഥയ്‌ക്കു പകരം ലോകോത്തര സംയോജിത ഉത്‌പാദന സംവിധാനങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ട്‌ ഇന്ത്യയെ വസ്‌ത്രവ്യാപാര മേഖലയിലെ സുസ്‌ഥിരവും മത്സരശേഷിയുള്ളതുമായ ആഗോള കേന്ദ്രമാക്കി മാറ്റുകയാണ്‌ ഈ പദ്ധതിയുടെ ലക്ഷ്യം.


പബിത്ര മാര്‍ഗരിറ്റ


(കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ്‌ സഹമന്ത്രിയാണ്‌ ലേഖകന്‍.)


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ജനവിശ്വാസമാണ്‌ ഏറ്റവും 
വലിയ ഇന്ധനം

ജനവിശ്വാസമാണ്‌ ഏറ്റവും വലിയ ഇന്ധനം

No Image

സി.പി.എം. എന്തിനാണ്‌ സതീശനെ ഇത്രയേറെ പേടിക്കുന്നത്‌?

വിശ്വാസം വിറ്റവര്‍

വിശ്വാസം വിറ്റവര്‍

എണ്ണം കൂടുമ്പോള്‍ വിദ്യാഭ്യാസം വളരുന്നുണ്ടോ?

എണ്ണം കൂടുമ്പോള്‍ വിദ്യാഭ്യാസം വളരുന്നുണ്ടോ?

No Image

കേരളത്തിന്റെ താല്‍പര്യം ഉറപ്പാക്കിയാല്‍ പി.എം. ശ്രീയില്‍ ചേരാം

വിഴിഞ്ഞം: രാഷ്‌ട്രീയത്തിനതീതമായ കേരളത്തിന്റെ വികസന സ്വപ്‌നം

വിഴിഞ്ഞം: രാഷ്‌ട്രീയത്തിനതീതമായ കേരളത്തിന്റെ വികസന സ്വപ്‌നം