
തൊടുപുഴ: കേര ള കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി പി.ജെ. ജോസഫ് എംഎല്‍എയെ തിരഞ്ഞെടുത്തു. പാര്‍ട്ടി ഭരണഘടന പ്രകാരം ചെയര്മാന് പി.ജെ. ജോസഫാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ത്തത്.
ഡെപ്യൂട്ടി ലീഡറായി അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എയെ തിരഞ്ഞെടുത്തു. വര്‍ക്കിങ് ചെയര്മാന് അഡ്വ.പിസി തോമസ്, സെക്രട്ടറി ജനറല്‍ അഡ്വ. ജോയി എബ്രാഹം എന്നിവരും പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു.






