
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്ന പേരറിവാളന് പരോൾ അനുവദിച്ചു. കഴിഞ്ഞ മാസം പേരറിവാളൻ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു.
30 ദിവസത്തെ പരോളാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുവദിച്ചത്. പേരറിവാളന്റെ അമ്മ അർപുതാമ്മാളിന്റെ അപേക്ഷ പരിഗണിച്ചാണ് പരോൾ അനുവദിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പേരറിവാളന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് പരോൾ അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് അർപുതാമ്മാൽ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി.
തമിഴ്നാട് ജയിൽ മാന്വൽ വ്യവസ്ഥ പ്രകാരമാണ് 30 ദിവസത്തെ സാധാരണ അവധി അനുവദിച്ചിരിക്കുന്നത്. രാജീവ് ഗാന്ധി വധക്കേസിലെ പങ്കാളിയെന്നു വിലയിരുത്തി വധശിക്ഷയായിരുന്നു ആദ്യം വിധിച്ചതെങ്കിലും 2014ൽ സുപ്രീംകോടതി ശിക്ഷ ജീവപര്യന്തമാക്കി കുറക്കുകയായിരുന്നു.





