
ന്യൂഡല്‍ഹി: കോവിഡിന് പിന്നാലെ രാജ്യത്ത് പുതിയ പ്രതിസന്ധിയായി ബ്ളാക്ക് ഫംഗസും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 7,250 ആയി. കോവിഡിനെ തുടര്‍ന്ന് ബ്ളാക്ക് ഫംഗസും പിടിപെട്ട് 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 219 പേര് ഇതിനകം രോഗം ബാധിച്ച് മരണമടഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബ്ളാക്ക ഫംഗസ് കേസുകള്‍ക്കായി ഡല്‍ഹി സര്‍ക്കാര്‍ മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുള്ളതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് വ്യക്തമാക്കി. ബ്ളാക്ക് ഫംഗസ് രാജ്യത്ത് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 90 മരണങ്ങളും 1500 കേസുകളുമാണ് കണ്ടെത്തിയത്. 61 പേര് മരണത്തിന് കീഴടങ്ങിയ ഗുജറാത്താണ് രണ്ടാമത്. 1163 കേസുകള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. മദ്ധ്യപ്രദേശില്‍ 575 കേസുകളും 31 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഹരിയാനയില്‍ 268 കേസുകളും എട്ടു മരണങ്ങളുമുണ്ടായി.
ഡല്‍ഹിയില്‍ 203 കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഉത്തര്‍ പ്രദേശില്‍ എട്ടു മരണങ്ങളുണ്ടായി. 169 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബീഹാറില്‍ 103 കേസുകളും രണ്ടു മരണവും ഛത്തീസ് ഗഡില്‍ 101 കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ 97 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെലുങ്കാനയില്‍ 90 കേസുകളിലായി 10 മരണവും റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലും കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.






