
വി.ഡി. സതീശനിലൂടെ തലമുറമാറ്റം എന്ന വിപ്ലവകരമായ തീരുമാനത്തിന് ഹൈക്കമാന്റിന് പച്ചക്കൊടി കാട്ടിയതോടെ അടുത്തതായി ഏവരും ഉറ്റുനോക്കുന്നത് കെപിസിസിയിലും മാറ്റം ഉണ്ടാകുമോ എന്ന്. പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ എടുത്ത തീരുമാനം കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തും പ്രതിഫലിച്ചേക്കുമെന്നാണ് വിവരം. തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേടിയതോടെ പ്രതിപക്ഷ സ്ഥാനത്തിനൊപ്പം കെപിസിസി അദ്ധ്യക്ഷ സ്ഥാനവും മാറണമെന്ന മുറവിളി പാര്‍ട്ടിയില്‍ ശക്തമായി ഉയര്‍ന്നിരുന്നു.
വി.ഡി. സതീശന് ഒരു തുടക്കം മാത്രമാകും എന്നതാണ് സൂചന. മുതിര്‍ന്ന നേതാക്കളെ മാറ്റിനിര്‍ത്തി അണികളുടെയുള്പ്പെടെ തലമുറമാറ്റം എന്ന മുറവിളിക്ക് ഹൈക്കമാന്റ്. ഹൈക്കമാന്‍ഡ് തല കുലുക്കിയപ്പോള്‍ ഈ മാറ്റം കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തിലേക്കും പ്രതിഫലിക്കും. കെ. സുധാകരന് കെ.പി.സി.സി. പ്രസിഡന്റ് ആകുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ശക്തമായി രംഗത്തെത്തിയ മുതിര്‍ന്ന നേതാക്കളെ മറികടന്നായിരുന്നു ഹൈക്കമാന്റ് വി.ഡി. സതീശന് വേണ്ടിയുള്ള യുവതയുടെ ശബ്ദം പരിഗണിച്ചത്.
പ്രതിപക്ഷ നേതൃസഥാനത്തേക്ക സതീശനെ പരിഗണിച്ചപ്പോള്‍ അദ്ദേഹം ഒരിക്കലും ഒരു മന്ത്രിയായിട്ട് ഇരുന്നിട്ടില്ല എന്ന കാര്യം കൂടി ഹൈക്കമാന്റ് അവഗണിച്ചു. ഗ്രൂപ്പ് വ്യത്യാസങ്ങള്‍ക്ക് അപ്പുറത്ത് കോണ്‍ഗ്രസിനെ ഒരുമിച്ച് നയിക്കാന്‍ ശേഷിയുള്ള ആള് എന്ന നിലയില്‍ സതീശന് പിന്നില്‍ യുവ എംഎല്‍എ മാരും എംപിമാരില്‍ ചിലരും അണി നിരക്കുകയായിരുന്നു. യുവനേതൃത്വം എന്ന യുവ എം.എല്‍.എമാരുടെയും സമ്മര്‍ദ്ദത്തിന് ഹൈക്കമാന്റിന് വഴങ്ങേണ്ടി വരികയായിരുന്നു. കോണ്‍ഗ്രസില്‍ യുവതലമുറയ്ക്ക് വേണ്ടി എന്നും വാദിച്ചിരുന്ന രാഹുലിന്റെ ഇടപെടല്‍ കൂടിയാണ് നിര്‍ണ്ണായകമായത്. ഈ മാറ്റം പാര്‍ട്ടിയിലും പ്രതിഫലിച്ചാല്‍ പുതിയ കെപിസിസി അദ്ധ്യക്ഷന്‍ വരും.
തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കെ. സുധാകരന്റെ നേതൃത്വത്തില്‍ കെ.പി.സി.സിയുടെ ഒരു യുവനിര സജ്ജമായിരുന്നു. തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലും മറ്റും ശക്തമായ നിലപാടും ഇവര്‍ എടുത്തിരുന്നു. പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, മാത്യു കുഴല്നാടന്, ഹൈബി ഈഡന് തുടങ്ങിയ ഒരു വന്‍ ടീം തന്നെ ഉണ്ടായിരുന്നു. നിയമസഭയ്ക്കുള്ളില്‍ എന്നതിനൊപ്പം പാര്‍ട്ടിയിലും മാറ്റമുണ്ടായാല്‍ ഇനി കോണ്‍ഗ്രസിനെ നയിക്കുക വി.ഡി. സതീശനും സുധാകരനും ആയിരിക്കും.






