
തിരുവനന്തപുരം : പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത വി ഡി സതീശന് എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കുന്നുവെന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍. പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചതിനു പിന്നാലെ വിഡി സതീശന് ഹൈദരലി തങ്ങളുമായി ഫോണില്‍ സംസാരിച്ചിരുന്നു. പ്രതിപക്ഷത്തെ ശക്തിപ്പെടുക്കാനുള്ള എല്ലാ സഹായവും മുസ്ലീം ലീഗ് ചെയ്യുമെന്ന് ഹൈദരലി തങ്ങള്‍ ഉറപ്പ് നല്കി.
യുഡിഎഫിന്റെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തില്‍ വളരെ പ്രധാനപ്പെട്ട ഈ ചുമതല എന്നെ ഏല്‍പ്പിച്ച കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും രാഹുല്‍ഗാന്ധിയോടും എഐസിസി സംഘടനാ ചുമതലയുള്ള കെസി വേണുഗോപാലിനോടും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോടും പ്രത്യേകമായ നന്ദി അറിയിക്കുന്നു.
കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും ഐതിഹാസികമായ തിരിച്ചുവരവാണ് ലക്ഷ്യമെന്ന് വിഡി സതീശന് പ്രതിപക്ഷ നേതാവായി തെരഞ്ഞെുക്കപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞത്. അവിടെ ഗ്രൂപ്പുകള്‍ക്ക് പ്രസക്തിയില്ല എന്നാല്‍ ഗ്രൂപ്പുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ പറ്റില്ല, മറിച്ച് അതിപ്രസരം ഉണ്ടാവാന്‍ പാടില്ലെന്നും വിഡി സതീശന് പറഞ്ഞു. വര്‍ഗീയതയെ കേരളത്തില്‍ കുഴിച്ച് മൂടുകയാണ് ലക്ഷ്യമെന്നും വിഡി സതീശന് വിശദീകരിച്ചു.






