
മലപ്പുറം: മലപ്പുറം ജില്ലയില്‍ നാളെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകൾ തുറക്കില്ലെന്ന് ജില്ലാ കളക്ടര്‍ ബി ഗോപാലകൃഷ്ണന്.അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള മെഡിക്കല്‍ സേവനങ്ങള്‍ മാത്രമാകും ഞായറാഴ്ച ജില്ലയില്‍ പ്രവര്‍ത്തിക്കുക. ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന സംസ്ഥാനത്തെ ഏക ജില്ലയാണ് മലപ്പുറം.
കൊവിഡ് വ്യാപനം അതിരൂക്ഷിയ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ജില്ലാ ദുരന്തനിവാരണ ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
കൊവിഡ് വ്യാപനം രൂക്ഷമായതിനാലാണ് മലപ്പുറം ജില്ലയിലെ ട്രിപ്പിൾ ലോക്ഡൗൺ തുടരുന്നതെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. മലപ്പുറത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. ഗ്രാമ പ്രദേശങ്ങളിലും നാളെ മുതല്‍ വ്യാപക പരിശോധന നടത്താനാണ് നിര്‍ദ്ദേശം. എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിൾ ലോക്ക്ഡൗണ്‍ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.






