
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ തുടരാൻ തീരുമാനം. ട്രിപ്പിൾ ലോക് ഡൗണിലെ മാർഗ നിർദേശങ്ങളും നിയന്ത്രണങ്ങളും തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മരണം, ചികിത്സ എന്നിവയ്ക്ക് മാത്രമേ ആളുകൾക്ക് പുറത്ത് ഇറങ്ങാൻ സാധിക്കൂ. മറ്റ് അവശ്യങ്ങൾക്കായി ഇറങ്ങുന്നവർക്ക് പാസ്, സത്യവാങ്മൂലം എന്നിവ നിർബന്ധമാക്കി. ചൊവ്വാഴ്ച വരെ നിയന്ത്രണം തുടരും. മാർക്കറ്റുകൾ തുറക്കില്ല.
ജില്ലയില്‍ ഇന്ന് 2,404 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2,395 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉറവിടം അറിയാത്ത 4 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. അതേസമയം, 7353 പേര് രോഗമുക്തരായി. നിലവിൽ 21,150 ആളുകളാണ് ജില്ലയില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. തൃശ്ശൂര്‍ സ്വദേശികളായ 87 പേര് മറ്റ് ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 2,19,288 പേർക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1,96,853 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. 21.19% ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.






