
ചത്തീസ്ഗഢ്: ലോക്ക് ഡൗണ് മാര്ഗനിര്ദ്ദേശങ്ങള് ലംഘിച്ചെന്നാരോപിച്ച് ചത്തീസ്ഗഢിലെ സുരാജ്പുര് ജില്ലയിൽ യുവാവിന്റെ കരണത്തടിച്ച ജില്ലാ കലക്ടര് ഒടുവിൽ മാപ്പ് പറഞ്ഞു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും കലക്ടർക്കെതിരെ വിമർശനം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് കലക്ടർ ഒടുവിൽ മാപ്പ് പറഞ്ഞത്.
യുവാവിന്റെ കയ്യിലുള്ള ഫോണ് കലക്ടര് വാങ്ങി പരിശോധിക്കുകയും നിലത്തേക്ക് വലിച്ചെറിയുകയും തുടർന്ന് യുവാവിന്റെ മുഖത്ത് അടിയ്ക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഇതിന്റെ പിന്നാലെ തന്നെ പോലീസ് ഉദ്യോഗസ്ഥര് ലാത്തി ഉപയോഗിച്ച് യുവാവിനെ മര്ദ്ദിക്കുകയും ചെയ്യുന്നുണ്ട്.







Comments