
കൊല്‍ക്കത്ത: ബംഗാളില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ത്രിണമുല്‍ കോണ്‍ഗ്രസിന്റെ തകര്‍പ്പന്‍ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പാര്‍ട്ടിവിട്ടവര്‍ ഒന്നൊന്നായി മടങ്ങിവരവിന് കാത്തുനില്ക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ത്രിണമുല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ നേതാക്കളാണ് തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് മമതയെ സമീപിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ ത്രിണമുല്‍ കോണ്‍ഗ്രസ് നല്കിയ സീറ്റില്‍ അതൃപ്തി അറിയിച്ചാണ് മുര്‍മു പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നത്. മമതയുടെ മുന്‍ അനുയായി ആയിരുന്ന സോണാലി ഗുഹയും സമാന അഭ്യര്‍ത്ഥനയുമായി മമതയ്ക്ക് കത്തയച്ചരുന്നു.
പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് തനിക്ക് പറ്റിയ തെറ്റായിരുന്നുവെന്ന് ഏറ്റുപറഞ്ഞ അവര്‍ മമത ബാനര്‍ജി തന്നോട് ക്ഷമിക്കണമെന്നും പറഞ്ഞു. എന്നെ മമത സ്വീകരിച്ചാല്‍ അവര്‍ക്കൊപ്പം നിന്നുകൊണ്ട് പാര്ട്ടിക്കാ യി പ്രവര്‍ത്തിക്കുമെന്ന് അവര്‍ വ്യക്തമാക്കി. മാള്‍ഡയിലെ ഹബീബ്പൂര്‍ സീറ്റില്‍ നിന്നാണ് അവര്‍ തിരഞ്ഞെടുത്തത്. മാള്ഡഹ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനായിരുന്നു അവര്‍ താത്പര്യപ്പെട്ടിരുന്നതെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നു.






