
കൊച്ചി∙ പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് അടക്കമുള്ള പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി തേടി വിജിലന്‍സ്. ഗൂഢാലോചന, അഴിമതി, പദവി ദുരുപയോഗം ചെയ്യല്‍, വഞ്ചന, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തുന്നത്.
ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെ 8 പേരാണ് കേസിലെ പ്രതികള്‍. അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിനെ നേരത്തെ വിജിലൻസ് അറസ്റ്റു ചെയ്തിരുന്നു. പാലാരിവട്ടം മേല്‍പാലം നിര്‍മാണക്കമ്പനിയായ ആര്‍ഡിഎസിനു ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുന്‍കൂര്‍ നല്‍കിയത് ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തൽ.






