
തിരുവനന്തപുരം: ദേവികുളം എംഎല്‍എ എ.രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും പ്രതിജ്ഞയില്‍ സംഭവിച്ച പിഴവിനെ തുടര്‍ന്നാണ് വീണ്ടും ചെയ്യേണ്ടി വരുന്നത്. തമിഴില്‍ സത്യപ്രതിജ്ഞ ചെയ്ത എ.രാജ, സത്യപ്രതിജ്ഞയില്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല.
നിയമവകുപ്പ് തര്‍ജിമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടിയതിനാലാണ് രാജ വീണ്ടും സത്യപ്രതിജ്ച ചെയ്യേണ്ടി വന്നത്. സ്പീക്കറായ എംബി രാജേഷിന് മുമ്പാകെ ആകും എ.രാജ സത്യപ്രതിജ്ഞ ചെയ്യേണ്ടത്. ദേവികുളത്ത് നിന്ന് 7848 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന എ.രാജ ജയിച്ച് നിയമസഭയിലെത്തിയത്.
മുന്‍ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനും തമിഴിലാണ് സത്യപ്രതിജ്ഞ ചൊല്ലിയിരുന്നത്. മലയാളം, ഇംീഷ്, തമിഴ്, കന്നട എന്നീ നാല് ഭാഷകളിലാണ് കഴിഞ്ഞ ദിവസം സഭയില്‍ എംഎല്‍എമാര്‍ സത്യവാചകം ചൊല്ലിയത്. മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് ആണ് കന്നടയില്‍ സത്യപ്രതിജ്ഞ ചൊല്ലിയത്.






