
തിരുവനന്തപുരം: കോവിഡ് ചികിത്സക്കുളള അവശ്യ വസ്തുക്കളുടെ വില പുതുക്കി. എൻ-95 മാസ്കിന്റെ പുതുക്കിയ വില 26 രൂപയാണ്. പിപിഇ കിറ്റിന്റെ വില 273 രൂപയിൽ നിന്ന് 328 രൂപയാക്കി. മൂന്ന് ലെയർ മാസ്കിന്റെ വില മൂന്നിൽനിന്ന് അഞ്ചുരൂപയാക്കി.
1. 500 മില്ലി ഹാൻഡ് സാനിറ്റൈസർ 230 രൂപ(192 പഴയ വില ). 200 മില്ലിക്ക്-118, 100 മില്ലിക്ക് -66
2.ഫിംഗർടിപ്പ് പൾസ് ഓക്സിമീറ്റർ 1800 രൂപ.
3.ഫെയിസ് ഷീൽഡ് 25 രൂപ
4.ഏപ്രൺ 14 രൂപ
5.സർജിക്കൽ ഗൗൺ 78 രൂപ
6. പരിശോധനാഗ്ലൗസ് - ഏഴുരൂപ
7. സ്റ്റിറൈൽ ഗ്ലൗസ് -18 രൂപ
8. എൻആർബി മാസ്ക് -96 രൂപ
9. ഓക്സിജൻ മാസ്ക് -65രൂപ
10. ഫ്ളോമീറ്റർ -1824 രൂപ






