
മലപ്പുറം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ വെള്ളം ചേര്‍ത്തത് എല്‍.ഡിഎഫ് സര്‍ക്കാരാണെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ. പാലോളി കമ്മിഷന് കാണിച്ച അബദ്ധമാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് കാരണം. ഹൈക്കോടതി റദ്ദാക്കിയ 80ഃ20 അനുപാതം നടപ്പാക്കിയത് പാലോളി കമ്മീഷന്റെ ശിപാര്‍ശ പ്രകാരം എല്‍.ഡി.എഫ് സര്‍ക്കാരായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ ആനുകൂല്യം സംസ്ഥാനത്ത് നടപ്പാക്കുന്നതിന് പഠിച്ച് റിപ്പോര്‍ട്ട് നല്കിയ അന്നത്തെ ന്യുനപക്ഷ ക്ഷേമമന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണ്. ആ കമ്മീഷന്റെ ഉത്തരവാണ് ഹൈക്കോടതി ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. ന്യുനപക്ഷ മുസ്ലീം സമുദായത്തിനുള്ള പദ്ധതിയില്‍ 10 ശതമാനം മറ്റ് ന്യുനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ക്ക് കൂടി നല്‍കാനായിരുന്നു റിപ്പോര്‍ട്ട്. 2011ലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയത് പിന്നീട് വന്ന യു.ഡി.എഫ് സര്‍ക്കാരും തുടര്ന്നുവെന്നേയുള്ളു.
ന്യുനപക്ഷങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കുമുള്ള സ്കീമുകള്‍ പ്രത്യേകം നടപ്പാക്കണം. മുസ്ലീം പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള ആനുകൂല്യം അവര്‍ക്കും ന്യുനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യം എല്ലാ ന്യുനപക്ഷങ്ങള്‍ക്കും നല്കിയാല് പ്രശ്നം ഉണ്ടാവില്ലായിരുന്നു. ന്യുനപക്ഷങ്ങള്‍ക്കുള്ള പദ്ധതിയില്‍ എല്ലാവരേയും പരിഗണിക്കണം.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഇത് ചര്‍ച്ചയായപ്പോള്‍ യു.ഡി.എഫാണ് കുഴപ്പം കാണിച്ചതെന്ന നിലയില്‍ പഴിചുമത്തി. സെന്‍സെറ്റീവ് വിഷയമായതിനാല്‍ ആ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ തയ്യാറായില്ല. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മാറ്റം വരുത്താന്‍ പറ്റില്ല. ദേശീയ തലത്തില്‍ നടപ്പാക്കിയതാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്റെ പേരില്‍ സര്‍ക്കാര്‍ സമുദായിക ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു. മുസ്ലീം ന്യുനപക്ഷ മത വിഭാഗത്തിലെ യുവജന പരിശീലന കേന്ദ്രത്തിലെ സീറ്റുകളില്‍ 10-20% വരെ മറ്റ് മത ന്യുനപക്ഷങ്ങള്‍ക്ക് കൂടി നല്കി. വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പിലും മറ്റ് ന്യുനപക്ഷങ്ങളെ കൂടി ഉള്‍പ്പെടുത്തിയതും പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റിയാണെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കെ.സി.ബി.സി അറിയിച്ചു. ജനസംഖ്യാടിസ്ഥാനത്തിലായിരിക്കണം ക്ഷേമപദ്ധതികള്‍ വിതരണം ചെയ്യേണ്ടതെന്ന വിധി സ്വാഗതാര്‍ഹമാണ്. വിധി ഏതെങ്കിലും സമുദായത്തിന് എതിരാണെന്ന് തോന്നുന്നില്ലെന്നും കെ.സി.ബി.സി പറഞ്ഞു.






