
തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അമിതാവേശത്തിന് പിന്നില്‍ രാഷ്ട്രീയ താത്പര്യമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. പൃഥ്വിരാജിനെതിരായ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അതേസമയം ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിധി നടപ്പാക്കണമെന്നം കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. എല്ലാവര്ക്കും നീതി ലഭിക്കുന്ന സമീപനം സര്‍ക്കാര്‍ എടുക്കണം. ഒരു പ്രത്യേക മതവിഭാഗം മാത്രം ആനുകൂല്യം പറ്റുന്നത് തെറ്റാണെന്നും വി.മുരളീധരന് പറഞ്ഞു.






