
ന്യൂഡൽഹി: തലസ്ഥാനത്ത് ഹെറോയിനുമായി വിദേശി പിടിയിൽ. 280 ഗ്രാം ഹെറോയിനുമായി നൈജീരിൻ പൗരനാണ് പിടിയിലായത്.
ഇയാൾ പൊലീസുകാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇയാളെ പിടികൂടുന്നതിനിടയിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ കുത്തിപരിക്കേൽപ്പിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു. പടിഞ്ഞാറൻ ഡൽഹിയിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.






