കൊച്ചി: ലക്ഷദ്വീപുമായി ബന്ധപ്പെട്ട് നടക്കുന്നത് നുണ പ്രചരണമാണെന്നും കേരളനിയമസഭയില്‍ നടപ്പാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നും ബിജെപി വൈസ് പ്രസിഡന്റും ലക്ഷദ്വീപിന്റെ ചുമതലയുള്ള ആളുമായ എ.പി. അബ്ദുള്ളക്കൂട്ടി. കേരളസര്‍ക്കാരിന്റെ നടപടി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും അബ്ദുള്ളക്കൂട്ടി പ്രതികരിച്ചു.
കേരളാ നിയമസഭ ലക്ഷദ്വീപ് പ്രതിഷേധങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കിയതിന് പിന്നാലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആണ് അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാര്‍ നടത്താനിരിക്കുന്നത് 5000 കോടി രൂപയുടെ വികസനമാണെന്നും ദ്വീപിന്റെ പുരോഗതി ലക്ഷ്യമിട്ടുള്ള ആദ്യ കാല്‍വെയ്പ്പ് എന്ന നിലയിലാണ് പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നതെന്നും അബ്ദുള്ളക്കൂട്ടി പറഞ്ഞു.
ദ്വീപിന്റെ പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുളള വികസനമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്നത്. കടല്‍ കയറി മുങ്ങിക്കൊണ്ടിരിക്കുന്ന ലക്ഷദ്വീപില്‍ ഇടം കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ഭാവിയില്‍ തെരഞ്ഞെടുപ്പില്‍ നിയന്ത്രണം കൊണ്ടുവരുന്നത്. ഇത് ദ്വീപിനെ രക്ഷിക്കാന്‍ വേണ്ടിയാണ്. പണ്ട് നാം രണ്ട് നമുക്ക് രണ്ട് എന്ന് ചുമരില്‍ ഇന്ദിരാഗാന്ധി എഴുതിവെച്ചപ്പോള്‍ പ്രതിഷേധിക്കാതിരുന്ന കോണ്‍ഗ്രസുകാരാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നതെന്നും അന്നത്തെ നിയമത്തിന്റെ ഗുണം ഇപ്പോള്‍ കിട്ടിയിട്ടുണ്ടെന്നും പറഞ്ഞു.
നുണപ്രചരണങ്ങള്‍ സൃഷ്ടിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കാനാണ് ശ്രമം നടത്തുന്നതെന്നും അബ്ദുള്ളക്കൂട്ടി പറഞ്ഞു. അതേസമയം ലക്ഷദ്വീപിലെ പ്രശ്നങ്ങള്‍ ദേശീയ നേതാക്കളുടെ ശ്രദ്ധയില്‍ പെടുത്താന്‍ ലക്ഷദ്വീപിലെ ബിജെപി നേതാക്കള്‍ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. അമിത്ഷായും ജെപി നദ്ദയും അടക്കമുള്ള ദേശീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് എത്തിയത്. ജെപി നദ്ദയുമായി 12.30 യ്ക്ക് കൂടിക്കാഴ്ച നടത്തും.

Comments