
ബംഗളുരു: അലോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചി ക്രൈംബ്രാഞ്ച് സംഘം കസ്റ്റിഡയിലെടുത്തു. ബംഗളുരു പരപ്പന അഗ്രഹാര ജയിലിലെത്തിയാണ് കൈം്രബ്രാഞ്ച് സംഘം രവി പൂജാരിയെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച വൈകിട്ടോടെ കസ്റ്റഡിയിലെടുത്ത സംഘം രാത്രിയോടെ വിമാനമാര്‍ഗം കൊച്ചിയിലെത്തിക്കും.
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ മൂന്നാം പ്രതിയാണ് രവി പൂജാരി. ജൂണ്‍ എട്ട് വരെയാണ് കസ്റ്റഡി കാലാവധി. തുടര്‍ന്ന് രവി പൂജാരിയെ തിരികെ ബെംഗളൂരുവില്‍ എത്തിച്ച് കോടതിയില്‍ ഹാജരാക്കണം.
മുംബൈ പോലീസ് പൂജാരിയെ മെയ് അവസാനത്തോടെ ബെംഗളൂരുവില്‍ തിരികെ എത്തിച്ചതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡി അപേക്ഷ നല്‍കിയത്. 2018 ഡിസംബര്‍ 15 നാണ് കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറില്‍ വെടിവെയ്പ് നടന്നത്. നടി ലീന മരിയ പോളിന്റെ പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറിലേക്ക് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ വെടിയുതിര്‍ക്കുകയായിരുന്നു. നടി രവി പൂജാരിക്കെതിരെ നല്കിയ മൊഴിയെ തുടര്‍ന്നാണ് കേസ് വഴിത്തിരിവിലായത്.






