
തിരുവനന്തപുരം: ബിജെപിക്കെതിരെ നടത്തുന്ന നുണ പ്രചാരണം പാര്‍ട്ടിയെ നശിപ്പിക്കുക എന്ന ഗൂഢോദ്ദേശ്യത്തോട് കൂടിയിട്ടുള്ളതാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബിജെപിക്കെതിരെ സംഘടിതവും ആസൂത്രിതവുമായി ചില ശക്തികള്‍ മാധ്യമ വിചാരണ നടത്തുന്നതായും , ധാര്‍മ്മിക മൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന ഈ ഗീബല്‍സ്യന്‍ തന്ത്രങ്ങള്‍ക്കെതിരെ ജനമനസാക്ഷി ഉണരുമെന്നതില്‍ സംശയിക്കേണ്ടതില്ലെന്നും അദേഹം പറഞ്ഞു.
രാഷ്ട്രീയ ലാഭത്തിനുവേണ്ടി കെട്ടിച്ചമച്ച ഈ കഥകള്‍ക്ക് ഒട്ടും ആയുസുണ്ടാവില്ല. ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിലുടെ പരസ്പരം സഹായിച്ചും അടവുനയങ്ങള്‍ പ്രയോഗിച്ചും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുക എനനതായിരുന്നു യുഡിഎഫിന്റെയും എല്‍ഡിഎഫിന്റേയും പ്രധാന അജണ്ട. ബിജെപിയെ തകര്‍ക്കേണ്ടത് യുഡിഎഫിന്റേയും എല്‍ഡിഎഫിന്റേയും രാഷ്ട്രീയ ആവശ്യമായി തീര്‍ന്നുവെന്നും അദേഹം തിരിച്ചടിച്ചു.
എന്തിനും ഏതിനും ബിജെപിയെ കുറ്റപ്പെടുത്തുന്നത് ഒരു സ്ഥിരം പ്രവര്‍ത്തന അജണ്ടയായി മാറിയിരിക്കുന്നു. വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്ന ബിജെപി പ്രവര്‍ത്തകരെ പൊതുജനമധ്യത്തില്‍ അപഹാസ്യരാക്കുക മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യ,. ഹീന ശ്രമങ്ങള്‍ വിലപ്പോകില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.






