
ന്യൂഡൽഹി: സിബിഎസ്ഇ സർട്ടിഫിക്കറ്റുകളിൽ വിദ്യാർഥികളുടെ വിവരങ്ങൾ ആവശ്യമെങ്കിൽ തിരുത്താമെന്നു സുപ്രീംകോടതി. സ്കൂൾ റിക്കാർഡുകളിലുള്ള വിവരങ്ങളിൽ മാറ്റം വരുത്താതെ സിബിഎസ്ഇ സർട്ടിഫിക്കറ്റുകളിൽ തിരുത്തൽ നടത്താൻ കഴിയില്ലെന്ന വാദം തള്ളിക്കൊണ്ടാണ് ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റെ വിധി.
ഇതിനായി സ്കൂൾ റിക്കാർഡുകളിൽ മാറ്റം വരുത്താൻ കഴിയാത്തവർക്ക് അപേക്ഷകന്റെ സത്യവാങ്മൂലം വാങ്ങിയതിനു ശേഷം സർട്ടിഫിക്കറ്റുകളിൽ തിരുത്തി നൽകാവുന്നതാണെന്നു കോടതി ചൂണ്ടിക്കാട്ടി.
ഇതുസംബന്ധിച്ച സിബിഎസ്ഇ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്താൻ നിർദേശിച്ചു.






