
ന്യൂഡല്‍ഹി: ബിജെപിയിലേക്ക് മാറുമോയെന്ന ചോദ്യത്തിന് 'അതിന് താന്‍ മരിക്കണം' എന്ന പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കപില്‍ സിബലിനൊപ്പം പാര്‍ട്ടിയില്‍ വിമത ശബ്ദം ഉയര്‍ത്തിയ പ്രധാന ദേശീയ നേതാക്കളിലൊരാളായ ജിതിന് പ്രസാദ പാര്‍ട്ടി വിട്ടതിനു പിന്നാലെയാണ് കപില്‍ സിബലിന്റെ പ്രതികരണം.
'കോണ്‍ഗ്രസ് നേതൃത്വം എന്ത് ചെയ്തു, എന്ത് ചെയ്തില്ല എന്നതിനെ കുറിച്ച് ഞാന്‍ ഈ സാഹചര്യത്തില്‍ ഒന്നും പറയുന്നില്ല. പ്രത്യായശാസ്ത്രത്തെ അടിസ്ഥാനമാക്കിയല്ലാതെ തീരുമാനങ്ങള്‍ കൈക്കൊളളുന്ന ഒരു ഘട്ടത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയം ഇപ്പോള്‍ എത്തിയിരിക്കുന്നത്. മുമ്പ് 'ആയാ റാം, ഗയാ റാം' എന്നായിരുനന്നത് ഇപ്പോള്‍ പ്രസാദ റാം രാഷ്ട്രീയം ആയി. പശ്ചിമ ബംഗാളില്‍ ഇതാണ് കണ്ടത് അദേഹം പറഞ്ഞു.
ആദര്‍ശത്തിന്റെ അടിസ്ഥാനത്തിലല്ല തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നത്, വ്യക്തിപരമായി എന്തെങ്കിലും നേട്ടമുണ്ടാക്കണം എന്ന താത്പര്യത്തോടെയാണ് അദേഹം കൂട്ടിച്ചേര്‍ത്തു.






