
ജോധ്പുർ: ക്ലാസ്മുറിയില് ഇട്ട് അദ്ധ്യാപകന് പീഡിപ്പിച്ച് രാജസ്ഥാനില് 13 കാരി ഗര്ഭിണിയായി. അദ്ധ്യാപകന് പീഡനത്തില് സഹായിച്ച് മറ്റൊരു അദ്ധ്യാപകനും. രണ്ടുപേരെയും പ്രതിചേര്ത്ത് പോലീസ് കേസെടുത്തതോടെ ഇരുവരും മുങ്ങി. രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിലെ ഷേർഗഢ് സബ് ഡിവിഷനിലെ സർക്കാർ സ്കൂളിലാണ് സംഭവം. പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്നും കണ്ടെത്തി.
വയറുവേദനയെ തുടർന്ന് ആറാം ക്ലാസ്സ് വിദ്യാര്ത്ഥിനിയെ മാതാപിതാക്കള് ആശുപത്രിയിലാക്കിയപ്പോഴാണ് നടുക്കുന്ന പീഡനവിവരം പുറത്തുവരുന്നത്. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഇവർക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തു. രണ്ട് അധ്യാപകരും ഇപ്പോൾ ഒളിവിലാണ്. സുരജറാം എന്ന അധ്യാപകനാണ് സംഭവത്തിലെ പ്രതി. സഹിറാം എന്ന മറ്റൊരദ്ധ്യാപകനാണ് കൂട്ടുപ്രതി. പെണ്കുട്ടി തന്നെ ഇരുവര്ക്കും എതിരേ പോലീസിന് മൊഴി നല്കിയിരിക്കുന്ന സാഹചര്യത്തില് ഇരുവര്ക്കുമെതിരേ കേസെടുത്തിരിക്കുകയാണ്.
മാര്ച്ച് മാസത്തില് സുരജറാം എന്ന അധ്യാപകന് നാല് തവണ പെണ്കുട്ടിയെ ക്ലാസ് മുറിയില്വെച്ച് ബലാൽസംഗത്തിനിരയാക്കിയെന്നും ഈ സമയത്ത് സഹിറാം കാവല് നില്ക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ബലേസർ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന ഷേഖല ഗ്രാമത്തിലാണ് സംഭവം. മൊകാംഗഢ് മേഖലയിലെ സർക്കാർ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാഥിനിയാണ് പെണ്കുട്ടി. വിവരം പുറത്തുപറയരുത് എന്ന് അദ്ധ്യാപകര് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് പറയുന്നു.







Comments