
ന്യൂഡല്‍ഹി: വാക്സിൻ വിതരണം ആസൂത്രിതമല്ലായെങ്കിൽ ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വകഭേദങ്ങളുടെ ആവിര്‍ഭാവത്തിന് കാരണമായേക്കാമെന്ന് വിദഗ്ധര്‍.
വലിയതോതിലുളള വാക്സിന് വിതരണത്തിനുപകരം ദുര്‍ബലവിഭാഗങ്ങള്‍ക്കും അപകടസാധ്യത കൂടുതലുളളവര്‍ക്കും വാക്സിന് വിതരണം ചെയ്യുന്നതിനാണ് നിലവില്‍ ശ്രദ്ധ ചെലുത്തേണ്ടതെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നു. എല്ലാവര്ക്കും ഒരുമിച്ച് വാക്സിന് ലഭ്യമാക്കുക എന്ന തീരുമാനം മനുഷ്യരെയും മറ്റുസ്രോതസ്സുകളെയും ബാധിക്കും. ജനസംഖ്യാതലത്തില്‍ പ്രഭാവം ചെലുത്താന്‍ സാധിക്കുകയുമില്ല, പ്രധാനമന്ത്രിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ വിദഗ്ധര്‍ പറയുന്നു.
കോവിഡ് ബാധിച്ചവര്‍ക്ക് വാക്സിന് നല്‍കേണ്ടതില്ലെന്ന അഭിപ്രായവും വിദഗ്ധര്‍ അറിയിച്ചു.ഡെല്‍റ്റ വകഭേദം വ്യാപിക്കുന്ന പ്രദേശത്ത് കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാംഡോസ് കുറഞ്ഞ ഇടവേളയ്ക്കുളളില്‍ വിതരണം ചെയ്യണമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.






