ടെല്‍ അവീവ്: ഇസ്രായേലിൽ പതിയ ഗവണ്മെന്റിനെ തെരഞ്ഞെടുത്ത വിശ്വാസ വോട്ടെടുപ്പിന് ശേഷം മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പാര്‍ലമെന്റിലെ സീറ്റ് മാറി ഇരുന്ന വീഡിയോ വൈറലാകുന്നു. പുതിയ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഇരിക്കേണ്ട സീറ്റിലായിരുന്നു പഴയ ഓര്‍മയില്‍ നെതന്യാഹു ചെന്നിരുന്നത്.
പിന്നീട് അബദ്ധം മനസ്സിലാക്കിയതോടെ ഉടന്‍ പ്രതിപക്ഷ നിരയിലേക്ക് മാറിയിരിക്കുകയായിരുന്നു.
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഈ അബദ്ധം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
പിന്നീട് അബദ്ധം മനസ്സിലാക്കിയതോടെ ഉടന്‍ പ്രതിപക്ഷ നിരയിലേക്ക് മാറിയിരിക്കുകയായിരുന്നു.
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഈ അബദ്ധം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
അദ്ദേഹത്തിന് ആ കസേര വിട്ടുകൊടുക്കാന്‍ ആഗ്രഹമില്ല എന്ന് തുടങ്ങിയ ട്രോളുകളും ഇതിന് പിന്നാലെ പ്രചരിക്കുന്നുണ്ട്.
12 വര്‍ഷം നീണ്ടുനിന്ന ബെഞ്ചമിന്‍ നെതന്യാഹു യുഗത്തിന് ഇസ്രാഈലില്‍ തിരശ്ശീലയിട്ടാണ് നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. ഈ സാഹചര്യത്തില്‍ കൂടിയാണ് നെതന്യാഹുവിന്റെ അബദ്ധം ചര്‍ച്ചയാകുന്നത്.

Comments